കോഴിക്കോട്: കുറ്റ്യാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. പാതിരിപ്പറ്റ സ്വദേശികളായ റഹീസ്, അബ്ദുൾ ജാബിർ, കാവിലുംപാറ സ്വദേശി ജെറിൻ എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
കുറ്റ്യാടിക്ക് സമീപം തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്താണ് അപകടമുണ്ടായത്.അമിത വേഗതയും മഴയുമാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ആശുപത്രിയിലെത്തിക്കും മുൻപ് മൂന്ന് പേരും മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |