SignIn
Kerala Kaumudi Online
Friday, 19 April 2024 8.21 AM IST

മന്ത്രി രാധാകൃഷ്ണന്റെ ഓഫീസിലേക്ക് ഫോണിൽ ഭീഷണി, പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു

minister

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന്റെ ‌‌‌ഓഫീസിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. കാച്ചാണി സ്വദേശി അജിത്താണ് അറസ്റ്റിലായത് . പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.


പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകളിൽ ചിലതിനൊപ്പം ഒരു ദളിത് സംഘടനയുടെ ശുപാർശകത്ത് കണ്ടത് ഉദ്യോഗസ്ഥർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മന്ത്രിയുടെ നിർദ്ദേശപ്രകാരം, അപേക്ഷകൾ സ്വീകരിച്ചതായും ഇടനിലക്കാരന്റെ ശുപാർശ ആവശ്യമില്ലെന്നും അപേക്ഷകർക്ക് മറുപടി കത്ത് അയച്ചു. ഇതിൽ പ്രകോപിതനായാണ് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നയാൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സ്വയം പരിചയപ്പെടുത്തിയായിരുന്നു സംസാരം. പലവട്ടം വിളിച്ച് അസഭ്യം പറഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന പൊലീസിനെ അറിയിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ARRESTED FOR THREATENING MINISTER K RADHAKRISHNANS OFFICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.