കൊല്ലം: ജില്ലാ ആയുർവേദ ഔഷധ നിർമ്മാണ വ്യവസായ സഹകരണ സംഘത്തിന്റെ (ഭേഷജം) കർക്കടക ഔഷധ കഞ്ഞിക്കൂട്ടിന്റെ വിതരണോദ്ഘാടനം 17ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ നിർവഹിക്കും. ആശ്രാമം ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ പി.കെ. ഗോപൻ അദ്ധ്യക്ഷത വഹിക്കും. അൻപത്തിമൂന്ന് വർഷമായി മരുന്ന് ഉത്പാദനം നടത്തുന്ന ഭേഷജം തെക്ക് മദ്ധ്യ കേരളത്തിലെ ഏക സർക്കാർ അംഗീകൃത സഹകരണ സ്ഥാപനമാണ്. ജില്ലാ ആശുപത്രി, ജില്ലാ പഞ്ചായത്ത്, കളക്ടറേറ്റ് പരിസരങ്ങളിലും വിതരണകേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഭേഷജം പ്രസിഡന്റ് ഡോ. വി. മോഹൻ, സെക്രട്ടറി വി. വിജയകുമാർ, ബോർഡ് അംഗം ഡോ. അനിൽകുമാർ, ആരോഗ്യവിദഗ്ദ്ധൻ ഡോ. ജഗത് ജിത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |