SignIn
Kerala Kaumudi Online
Friday, 29 March 2024 7.22 PM IST

ആറ് പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം

containment

കോട്ടയം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടുത്ത ഒരാഴ്ചത്തേക്ക് നിയന്ത്രണങ്ങളും ഇളവുകളും കളക്ടർ പ്രഖ്യാപിച്ചു. കഴിഞ്ഞ ഏഴ് മുതൽ 13 വരെയുള്ള ടി.പി.ആർ പരിഗണിച്ചാണ് പുതിയ തീരുമാനം. അതേസമയം കഴിഞ്ഞ ആഴ്ചയേക്കാൾ ടി.പി.ആർ ഇക്കുറി ഉയർന്നു. ഇളവുകൾ സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ പുതിയ നിർദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ക്രമീകരണങ്ങൾ. നിലവിലെ ടി.പി.ആർ 9.69 ശതമാനമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ചു ശതമാനത്തിൽ താഴെയുള്ള എ കാറ്റഗറിയിൽ 9 തദ്ദേശ സ്ഥാപനങ്ങളും അഞ്ചു മുതൽ 10 വരെയുള്ള ബി കാറ്റഗറിയിൽ 33ഉം 10 മുതൽ 15 വരെയുള്ള സി കാറ്റഗറിയിൽ 29ഉം മേഖലകളുണ്ട്. ടി.പി.ആർ 15നു മുകളിൽ നിൽക്കുന്ന അതിതീവ്ര രോഗവ്യാപനമുള്ള ഡി കാറ്റഗറിയിലുള്ളത് ആറു പഞ്ചായത്തുകളാണുള്ളത്.


കാറ്റഗറി എ

1.കല്ലറ (1.92)

2.വെളിയന്നൂർ(2.38)

3.കൂട്ടിക്കൽ(2.4)

4.തലയാഴം(2.59)

5.കുറവിലങ്ങാട്(2.67)

6.വെള്ളാവൂർ(2.69)

7.മീനച്ചിൽ(3.89)

8.വെച്ചൂർ(4.06)

9.എലിക്കുളം(4.21)

എ കാറ്റഗറിയിലെ ഇളവുകൾ

1.എല്ലാ പൊതു ഓഫീസുകളും 100 ശതമാനം ജീവനക്കാരെ നിയോഗിക്കാം

2. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ വെള്ളിവരെ. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം.

3) എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതൽ വൈകിട്ട് എട്ടു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവർത്തിക്കാം.

4) .ടാക്‌സി വാഹനങ്ങളിൽ ഡ്രൈവർക്കും മൂന്നു യാത്രക്കാർക്കും ഓട്ടോറിക്ഷകളിൽ ഡ്രൈവർക്കും രണ്ടു യാത്രക്കാർക്കും സഞ്ചരിക്കാം. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഈ നിയന്ത്രണം ബാധകമല്ല.

5) .ബാറുകളിലും ബിവറേജ് ഔട്ട്‌ലെറ്റുകളിലും പാഴ്‌സൽ സർവീസ്

6). ജിംനേഷ്യം, ഇൻഡോർ ഗെയിംസ് എന്നിവ

7) വിനോദ സഞ്ചാര മേഖലയിലെ താമസ കേന്ദ്രങ്ങൾ തുറക്കാം

8).ഹോട്ടലുകൾ രാവിലെ ഏഴു മുതൽ രാത്രി 9.30 വരെ

9). തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് എട്ടു വരെ ബാർബർ ഷോപ്പുകൾ


കാറ്റഗറി ബി
1.വാഴൂർ(5.43)

2.ചിറക്കടവ്(5.84)

3.മരങ്ങാട്ടുപിള്ളി(6.11)

4.മേലുകാവ്(6.12)

5.മണിമല(6.22)

6.ഉഴവൂർ(6.35)

7.കാഞ്ഞിരപ്പള്ളി(6.39)

8.ആർപ്പൂക്കര(6.55)

9.കരൂർ(6.68)

10.തലനാട്(6.98)

11.ചെമ്പ്(7.12)

12.തീക്കോയി(7.14)

13.ഭരണങ്ങാനം(7.25)

14.കങ്ങഴ(7.26)

15.വൈക്കം(7.46)

16.കൊഴുവനാൽ (7.55)

17.കോട്ടയം(7.69)

18.രാമപുരം(7.82)

19.മുണ്ടക്കയം(7.88)

20.ഏറ്റുമാനൂർ(7.9)

21.പാലാ(8.33)

22.നീണ്ടൂർ(8.34)

23.കാണക്കാരി(8.45)

24.ചങ്ങനാശേരി(8.5)

25.തലയോലപ്പറമ്പ്(8.62)

26.വെള്ളൂർ(8.86)

27.ഞീഴൂർ(8.94)

28.ടിവി പുരം(9.04)

29.അകലക്കുന്നം(9.27)

30.മൂന്നിലവ്(9.29)

31.കറുകച്ചാൽ(9.36)

32.കടനാട് (9.85)

33.അയർക്കുന്നം(9.89)

 ബികാറ്റഗറി ഇളവുകൾ

1.എല്ലാ പൊതു ഓഫീസുകളും 100 ശതമാനം ജീവനക്കാർ

2) മറ്റു വ്യാപാര സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് എട്ടുവരെ

3) ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ വെള്ളിവരെ. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം.

4). ഓട്ടോറിക്ഷകളിൽ ഡ്രൈവർക്കും രണ്ടു യാത്രക്കാർക്കും സഞ്ചരിക്കാം.

5). സ്വകാര്യ സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.

6).ബാറുകളിലും ബിവറേജ് ഔട്ടലെറ്റുകളിലും പാഴ്‌സൽ സർവീസ്

7). ജിംനേഷ്യം തുറക്കാം

8) വിനോദ സഞ്ചാര മേഖലയിലെ താമസ കേന്ദ്രങ്ങൾ തുറക്കാം

9) ഹോട്ടലുകൾ രാവിലെ ഏഴു മുതൽ രാത്രി 9.30 വ

10) കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം എട്ടു വരെ ബാർബർ ഷോപ്പുകൾ

കാറ്റഗറി സി

1.മുത്തോലി(10.16)

2.കുമരകം(10.36)

3.വിജയപുരം(10.5)

4.പുതുപ്പള്ളി(10.59)

5.മണർകാട്(10.91)

6.തിടനാട്(11.22)

7.മാഞ്ഞൂർ(11.31)

8.തിരുവാർപ്പ്(11.71)

9.പള്ളിക്കത്തോട്(11.83)

10.മറവന്തുരുത്ത്(12.17)

11.വാകത്താനം(12.33)

12.കടുത്തുരുത്തി(12.35)

13.ഈരാറ്റുപേട്ട (12.41)

14.വാഴപ്പള്ളി(12.65)

15.പാമ്പാടി(12.75)

16.കൂരോപ്പട(12.97)

17.കിടങ്ങൂർ(13.11)

18.പായിപ്പാട്(13.3)

19.മാടപ്പള്ളി (13.31)

20.എരുമേലി(13.38)

21.പാറത്തോട്(13.44)

22.തലപ്പലം(14)

23.കുറിച്ചി(14.05)

24.പൂഞ്ഞാർ തെക്കേക്കര(14.08)

25.പനച്ചിക്കാട്(14.15)

26.തൃക്കൊടിത്താനം(14.59)

27.അയ്മനം(14.67)

28.നെടുംകുന്നം(14.7)

29.മുളക്കുളം(14.72)


സി കാറ്റഗറി ഇളവുകൾ

1. പൊതു ഓഫീസുകളും 50 ശതമാനം ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിച്ച് പ്രവർത്തിക്കാം.

2. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ എഴു മുതൽ വൈകിട്ട് എട്ടു വരെ

3. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ വെള്ളിവരെ അഞ്ചു ദിവസം പ്രവർത്തിക്കാം. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാം.

4.വിവാഹ ആവശ്യങ്ങൾക്കായി ടെക്സ്റ്റയിൽസ്, ജ്വല്ലറികൾ, ചെരിപ്പു കടകൾ എന്നിവ വെള്ളിയാഴ്ച്ച രാവിലെ ഏഴു മുതൽ വൈകിട്ട് എട്ടു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.

5.ബുക്കുകൾ വിൽക്കുന്ന കടകൾക്കും റിപ്പെയർ സെന്ററുകൾക്കും വെള്ളിയാഴ്ച്ച രാവിലെ ഏഴു മുതൽ വൈകിട്ട് എട്ടു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.

6.ഹോട്ടലുകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ


കാറ്റഗറി ഡി

1.ഉദയനാപുരം(15.28)

2.അതിരമ്പുഴ(15.37)

3.മീനടം(15.69)

4.കോരുത്തോട്(16.25)

5.കടപ്ലാമറ്റം(16.36)

6.പൂഞ്ഞാർ(17.01)


ഡി കാറ്റഗറി മേഖലയിൽ

1.അടിയന്തര അവശ്യ സേവനങ്ങളിൽ പെട്ട കേന്ദ്ര,സംസ്ഥാന,സ്വയംഭരണ സ്ഥാപനങ്ങൾ , കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഓഫീസുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് യാത്ര ചെയ്യാം.

2.അടിയന്തര അവശ്യ സേവനങ്ങളിൽ പെട്ടതും 24 മണിക്കൂറും പ്രവർത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം

3.അവശ്യസാധന (പലചരക്ക്) വിൽപ്പന ശാലകൾ, പഴം പച്ചക്കറി കടകൾ, പാൽ ഉത്പാദന വിതരണ കേന്ദ്രങ്ങൾ, കള്ളു ഷാപ്പുകൾ, മത്സ്യ മാംസ വിതരണ കേന്ദ്രങ്ങൾ എന്നിവ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴുവരെ പ്രവർത്തിക്കാം. ഹോം ഡെലിവറി പ്രോത്സാഹിക്കണം. മറ്റ് വ്യാപാരസ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഇല്ല.

4. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കാം. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാം.

5.ഹോട്ടലുകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ

6) കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.