SignIn
Kerala Kaumudi Online
Friday, 29 March 2024 9.11 PM IST

കാസർകോട്ട് 99.74% വിജയം

sslc

4366 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്

കാസർകോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ കാസർകോട് ജില്ലയ്ക്ക് ഇക്കുറി 99.74 ശതമാനം വിജയം. കഴിഞ്ഞ തവണത്തേതിനെക്കാൾ 1.13 ശതമാനം കൂടുതലാണിത്. ജില്ലയിൽ പരീക്ഷ എഴുതിയ 19,337 വിദ്യാർത്ഥികളിൽ 19,287 പേർ ഉപരിപഠന യോഗ്യത നേടി. 4366 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 99.87 ശതമാനവും കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 99.63 ശതമാനവും ആണ് വിജയം.

കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 10621 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 10582 വിദ്യാർത്ഥികൾ ഉപരിപഠന യോഗ്യത നേടി. ഉപരിപഠന യോഗ്യത നേടിയതിൽ 5546 ആൺകുട്ടികളും 5036 പെൺകുട്ടികളുമാണ്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 8716 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 8705 വിദ്യാർത്ഥികൾ ഉപരിപഠന യോഗ്യത നേടി. ഇതിൽ 4464 ആൺകുട്ടികളും 4241 പെൺകുട്ടികളുമാണ്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ നിന്ന് 2557 പേരും കാസർകോട് വിദ്യാഭ്യാസജില്ലയിൽ നിന്ന് 1809 പേരും ആണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ 1.13 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ തവണ ജില്ല കരസ്ഥമാക്കിയത് 98.61 ശതമാനം വിജയമായിരുന്നു. ഇത്തവണ 2681 വിദ്യാർത്ഥികൾ കൂടി എ പ്ലസ് നേടി.

131 വിദ്യാലയങ്ങൾക്ക് നൂറുമേനി വിജയം
കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 35 സർക്കാർ സ്‌കൂളുകളും 10 എയ്ഡഡ് സ്‌കൂളുകളും 18 അൺ എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 50 സർക്കാർ സ്‌കൂളുകളും 10 എയ്ഡഡ് സ്‌കൂളുകളും എട്ട് അൺ എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം കരസ്ഥമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SSLC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.