SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.40 AM IST

പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ വിപുലമായ പരിപാടികൾ

snake

തളിപ്പറമ്പ്: ലോക പാമ്പ് ദിനമായ നാളെ പറശ്ശിനിക്കടവ് എം.വി.ആർ സ്നേക്ക് പാർക്ക് ആൻഡ് സൂ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പാർക്ക് ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒൻപതിന് എം.വി. നികേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ വനം മന്ത്രി എ .കെ ശശീന്ദ്രൻ ദിനാചരണം ഉദ്ഘാടനം ചെയ്യും. സി.ഇ.ഒ അവിനാഷ് ഗിരിജ ആമുഖ പ്രസംഗം നടത്തും. ചടങ്ങിൽ മികച്ച സൂ കീപ്പർ അവാർഡ് തിരുവനന്തപുരം മൃഗശാലയിലെ സൂ കീപ്പർ എ .എസ്. ഹർഷാദിന് മരണാനന്തര ബഹുമതിയായി സമർപ്പിക്കും. പാർക്കിന്റെ വിർച്ചൽ ടൂർ ഉദ്ഘാടനവും മന്ത്രി ശശീന്ദ്രൻ നിർവഹിക്കും. വന്യജീവികളെ രക്ഷിക്കുന്ന കണ്ണൂരിലെ സ്നേക്ക് റെസ്ക്യൂവേഴ്സിനെ ചടങ്ങിൽ മന്ത്രി എം.വി. ഗോവിന്ദൻ അനുമോദിക്കും. സ്നേക്ക് പാർക്കിൽ പുതുതായി തുടങ്ങുന്ന വൈൽഫ് ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

ദിനാചരണത്തിന്റെ ഭാഗമായി താടി തകർന്ന പെരുമ്പാമ്പിനെ തിരികെ കാട്ടിലേയ്ക്ക് വിടുന്ന ചടങ്ങും നടക്കും. നിയമസഭ ഇലക്ഷൻ പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം ആന്തൂർ നഗരസഭ ചെയർമാൻ പി .മുകുന്ദൻ നിർവഹിക്കും രാജവെമ്പാലയുടെ സംരക്ഷണം എന്ന വിഷയത്തിൽ വെബിനാർ നടക്കും. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ കോ ഓർഡിനേറ്റർ ജോസ് ലൂയിസ്, വിശാഖപട്ടണം സൂ ക്യൂറെറ്റർ ഡോ. നന്ദിനി സലരിയ, ഡോ. വിമൽ രാജ് വിജയ് നീലകണ്ഠൻ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്യും. കേന്ദ്ര മൃഗശാല അതോറിറ്റി ഡി.ഐ.ജി സോനാലി ഘോഷ്, പ്രശസ്ത ഉരഗ വിദഗ്ധൻ റോമുലസ് വിറ്റകർ, എസ്. അബു, പിലികുള സൂ ഡയറക്ടർ, ജയപ്രകാശ് ഭണ്ഡാരി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ വർഗീസ്, നോർത്തേൺ സി.സി.എഫ് വിനോദ് കുമാർ, കണ്ണൂർ ഡി.എഫ്.ഒ കാർത്തിക്, തളിപ്പറമ്പ് റേഞ്ച് ഓഫീസർ രതീശൻ എന്നിവർ സംബന്ധിക്കും. പാർക്ക് ഡയറക്ടർ പ്രൊഫ. ഇ കുഞ്ഞിരാമൻ സ്വാഗതവും പാർക്ക് ക്യൂറേറ്റർ നന്ദൻ വിജയകുമാർ നന്ദിയും പറയും.

വാർത്താസമ്മേളനത്തിൽ വെറ്ററിനറി ഓഫീസർ ഡോ. വിമൽ രാജ്, ക്യൂറേറ്റർ നന്ദൻ വിജയകുമാർ, പി.ആർ.ഒ ഡോ. വിന്ധ്യ ചന്ദ്രൻ, എച്ച്.ആർ. ബിന്ദു, എഡ്യൂക്കേഷൻ ഓഫീസർ റിയാസ് മാങ്ങാട് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, SNAKE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.