SignIn
Kerala Kaumudi Online
Friday, 29 March 2024 7.15 PM IST

ലയൺസ് ഓക്‌സിജൻ കോൺസെൺട്രേറ്റർ രണ്ടാം ഘട്ട വിതരണം

lions

തൃശൂർ: തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഓക്‌സിജൻ കോൺസെൺട്രേറ്ററുകൾ വിതരണം ചെയ്യുന്നതിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജോർജ് മൊറേലി നിർവ്വഹിച്ചു. കില, മുളങ്കുന്നത്തുകാവ് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സാജു ആന്റണി പാത്താടൻ ഓക്‌സിജൻ കോൺസൺട്രേറ്റർ നോഡൽ ഓഫീസർ ഡോ. പി.ആർ. വിജയന് കൈമാറി. ലയൺസ് പ്രോഗ്രാം കോർഡിനേറ്റർ ജെയിംസ് വളപ്പില വിഷയാവതരണം നടത്തി.കാബിനറ്റ് സെക്രട്ടറി ജോർജ് കുട്ടി, ജോയിന്റ് കാബിനറ്റ് സെക്രട്ടറിമാരായ ജെയ്‌സൺ, കെ.എം. അഷറഫ്, രാമചന്ദ്രൻ, രാജധാനി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലിജോ ജോർജ് കുട്ടി, ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. രാജധാനി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രാഥമിക കേന്ദ്രങ്ങളിലേക്കുളള ക്ലീനിംഗ് മെറ്റീരിയലുകളും നൽകി. വെന്റിലേറ്ററുകൾ, ഓക്‌സിമീറ്ററുകൾ, പി.പി.ഇ കിറ്റുകൾ, ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസറുകൾ, ബിപാപ് മെഷീനുകൾ, മൾട്ടിപാരാ മോണിറ്ററുകൾ തുടങ്ങി 3 കോടിയോളം രൂപയുടെ പ്രവർത്തനംലയൺസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടപ്പിലാക്കാനായിയെന്ന് ജോർജ് മൊറേലി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, LIONS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.