തൃശൂർ : വടക്കുന്നാഥ ക്ഷേത്രത്തിൽ കർക്കടക മാസാചരണത്തിന്റെ ഭാഗമായി നടത്തുന്ന ആനയൂട്ടിന് അനുമതി. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് ആനയൂട്ട് നടത്താൻ അനുമതി നൽകിയതായി ഡി.എം.ഒ ഡോ. കെ.ജെ. റീന പറഞ്ഞു. ആൾക്കൂട്ടം പാടില്ലെന്ന് കർശന നിർദ്ദേശമുണ്ട്. സാമൂഹിക അകലം പാലിക്കണം, മാസ്ക് ധരിക്കണം തുടങ്ങിയ നിർദ്ദേശം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. എത്ര ആനകളെ പങ്കെടുപ്പിക്കാം എന്ന നിബന്ധന വച്ചിട്ടില്ലെന്ന് ഡി.എം.ഒ പറഞ്ഞു. 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്തുന്നതിനെ കുറിച്ചാണ് ക്ഷേത്ര ക്ഷേമ സമിതി ആലോചിക്കുന്നത്. മഹാഗണപതി ഹോമവും വൈകീട്ട് ഭഗവതി സേവയും ഉണ്ടായിരിക്കും. 18 നാണ് ആനയൂട്ട്. കഴിഞ്ഞ തൃശൂർ നടത്തിപ്പുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പും ദേവസ്വങ്ങളും തമ്മിൽ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |