SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.25 PM IST

മൈജിയുടെ ഫ്രീ ഗാഡ്ജറ്റ് സർവീസ് ഉദ്ഘാടനംചെയ്തു

fg

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജി, വാർ‌ഡുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഫ്രീ ഗാഡ്ജറ്റ് സർവീസ് ക്യാംപിന്റെ ഉദ്ഘാടനം കോഴിക്കോട് പൊക്കുന്ന് ജി.ജി.യു.പി. സ്‌കൂളിൽ നടന്നു. കോഴിക്കോട് കോർപറേഷൻ 32-ാം വാർഡ് കൗൺസിലർ കെ. ഈസ അഹമ്മദ്, വാർഡ് കൺവീനർ കെ. രാഗേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് ടി.പി. മുനീർ, മൈജി CBDO അനീഷ് സി.ആർ, മൈജി കെയർ ഹെഡ് മുഹമ്മദ് ഷാഫി, മൈജി കെയർ ഓൺ വീൽസ് ഇൻചാർജ് അഫ്‌സൽ റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈ സേവനം മുൻകൂറായി ബുക്ക് ചെയ്യാനും, ക്യാമ്പ് സംഘടിപ്പിക്കാനും മൈജിയുടെ 8129 22 88 66 എന്ന നമ്പറിൽ ബന്ധപ്പെടാം. സഞ്ചരിക്കുന്ന സർവീസ് സെന്റർ മൈജി കെയർ ഓൺ വീൽസിന്റെ ആഭിമുഖ്യത്തിലാണ് ഫ്രീ സർവീസ് ക്യാംപ് സംഘടിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.