തൃശൂർ: കളക്ടർ ഹരിത വി. കുമാർ കുതിരാൻ സന്ദർശിച്ചു. കളക്ടറായി ചുമതലയേറ്റ ശേഷം കുതിരാനിലെ ആദ്യത്തെ സന്ദർശനമാണിത്. കുതിരാനിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കളക്ടർ വിലയിരുത്തി. ഇടത് ടണൽ ആഗസ്റ്റിൽ തുറക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും മികച്ച നിലയിലാണ് നിർമ്മാണം മുന്നോട്ടു പോകുന്നത്. നിശ്ചിത സമയത്തിനകം നിർമ്മാണം പൂർത്തിയാക്കി ഗതാഗതം സാദ്ധ്യമാകുമെന്ന ശുഭപ്രതീക്ഷയാണ് ബന്ധപ്പെട്ടവർ നൽകിയതെന്ന് കളക്ടർ പറഞ്ഞു. ടണലിന്റെ തൃശൂർ, പാലക്കാട് ഭാഗങ്ങളിലെ പ്രവേശന കവാടം, കൺട്രോൾ റൂമിന്റെ പ്രവർത്തനം, ടണലിന്റെ അകത്ത് നടക്കുന്ന നിർമ്മാണം, ശുചീകരണം, ഫയർ ആൻഡ് സേഫ്റ്റി, പ്രവേശന റോഡുകളിലെ മണ്ണ് നീക്കം ചെയ്യൽ തുടങ്ങിയവ കളക്ടർ വിലയിരുത്തി. പാണാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, ജില്ലാ വികസന കമ്മിഷണർ അരുൺ കെ. വിജയൻ, അസി. കളക്ടർ സൂഫിയാൻ അഹമ്മദ് തുടങ്ങിയവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |