മുംബയ്: നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും നേട്ടം തിരിച്ചുപിടിച്ച് വിപണി. സെൻസെക്സ് 134 പോയിന്റ് ഉയർന്ന് 52,904.05ലും നിഫ്റ്റി 42 പോയിന്റ് നേട്ടത്തിൽ 15,853.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള തലതലത്തിൽ ശുഭകരമല്ലായിരുന്നുവെങ്കിലും രാജ്യത്തെ സാമ്പത്തിക സൂചകങ്ങളിലെ അനുകൂല ഘടകങ്ങളും നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദഫലങ്ങളുമാണ് വിപണിക്ക് കരുത്തായത്. പ്രമുഖ ഐ.ടി കമ്പനിയായ മൈൻഡ്ട്രീ മികച്ച പ്രവർത്തനഫലമാണ് പുറത്തുവിട്ടത്. മൊത്തവില പണപ്പരുപ്പത്തിൽ നേരിയതോതിൽ കുറവുമുണ്ടായി.
ടെക് മഹീന്ദ്ര, ഇൻഫോസിസ്, എൽആൻഡ്ടി, എച്ച്.സി.എൽ ടെക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |