ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ-ഡി.ആർ) 11ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ഡി.എ 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായി വർദ്ധിക്കും. കൊവിഡ് മൂലം മരവിപ്പിച്ച, 2020 ജനുവരി ഒന്ന് മുതൽ 2021 ജൂൺ 30 വരെയുള്ള മൂന്ന് പാദങ്ങളിലെ ഡി.എ 17 ശതമാനമായാണ് കണക്കാക്കുക. സംസ്ഥാനങ്ങൾക്ക് വാക്സിൻ വാങ്ങി നൽകുന്നതുൾപ്പെടെയുള്ള സാമ്പത്തിക ബാദ്ധ്യതകൾ ഉള്ളതിനാൽ മരവിപ്പിച്ച കാലത്തെ ഡി.എ വർദ്ധനയുടെ കുടിശ്ശിക നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |