കടമ്പനാട് : കടമ്പനാട് പഞ്ചായത്തിൽ 22.53 കോടി രൂപ വരവും, 22.02 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണൻ അവതരിപ്പിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിന് 85 ലക്ഷം, ആരോഗ്യ മേഖലക്ക് 1.63 കോടി, മിനി സ്റ്റേഡിയത്തിന് 1 കോടി , പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിന് 85 ലക്ഷം, ഷോപ്പിംഗ് കോംപ്ലക്സിന് 4 കോടി , ലൈഫ് കെട്ടിട സമുച്ചയത്തിന് 8 കോടി , കൃഷി ഭവൻ ഓഫീസിന് 25 ലക്ഷം, ക്ഷീര വികസന മേഖലക്ക് 36.5 ലക്ഷം, മൃഗസംരക്ഷണത്തിന് 8 ലക്ഷം, മത്സ്യ കൃഷിക്ക് 4 ലക്ഷം എന്നിങ്ങനെ തുകകൾ വകയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |