കൊയിലാണ്ടി: ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിൽ തെങ്ങ് വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കൊയിലാണ്ടി- തിക്കോടിക്ക് ഇടയിലാണ് അപകടം. ലോകമാന്യതിലക് -കുർള സെപ്ഷ്യൽ ടെയിനിന്റെ എൻജിന് മുകളിലാണ് ഇന്നലെ വൈകീട്ട് 5.48 ന് ശക്തമായ കാറ്റിൽ തെങ്ങ് വീണത്. എൻജിന് കേടുപാടുകൾ സംഭവിച്ചതിനാൽ കോഴിക്കോട് നിന്ന് മറ്റൊരു എൻജിൻ കൊണ്ടു വന്നാണ് രാത്രി ഒമ്പത് മണിയോടെയാണ് റെയിൽ ഗതാഗതം പൂർണമായും പുന:സ്ഥാപിച്ചത്. റെയിൽ പാളത്തിനടുത്ത് അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ച് മാറ്റണമെന്ന് റെയിൽവേ സമീപ വാസികൾക്ക് നിർദ്ദേശം നൽകിയിരുന്നു. പൊട്ടി വീണ തെങ്ങും ഇതിൽ ഉൾപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |