കോഴിക്കോട്: കൊവിഡ് മാനദണ്ഡമനുസരിച്ച് എല്ലാ കടകളും തുറക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി സമിതിയും സമരരംഗത്തിറങ്ങി. സംസ്ഥാനവ്യാപകമായുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രധാന ടൗണുകളിലുൾപ്പെടെ മുന്നൂറ് കേന്ദ്രങ്ങളിലായിരുന്നു ധർണാസമരം.
കോഴിക്കോട് കളക്ടറേറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി.മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. വ്യാപാരികളുടെ പ്രയാസങ്ങൾ പരിഗണിച്ച് അശാസ്ത്രീയ നിബന്ധനകൾ എത്രയും വേഗം നീക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായി കടയടച്ചിടേണ്ടി വരുന്നത് വ്യാപാരികളുടെ നടുവൊടിച്ചിരിക്കുകയാണ്. സി.കെ.വിജയൻ, സൂര്യ അബ്ദുൾ ഗഫൂർ, ടി. മരക്കാർ, സി.വി ഇക്ബാൽ, കെ.എം റഫീഖ് എന്നിവരും പ്രസംഗിച്ചു.
ഷരീജ ( വനിതാ വിംഗ്), പ്രജീഷ് കക്കോടി ( സിമന്റ് ഡീലേഴ്സ് സമിതി), ടി.വി.കുഞ്ഞായിൻ കോയ (മീറ്റ് ഡീലേഴ്സ് സമിതി) , വി.വി. ബിന്ദു (ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി), റഷീദ് പേരാമ്പ്ര ( കേരള പാരാമെഡിക്കൽ ലാബ് ഓണേഴ്സ് അസോസിയേഷൻ), മുസ്തഫ കിണാശ്ശേരി (ചിക്കൻ വ്യാപാരി സമിതി ) എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |