കോന്നി: സാംബവ മഹാസഭ മുൻസംസ്ഥാന സെക്രട്ടറിയും ദളിത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും പത്തനംതിട്ട ഡി.സി.സി മുൻ ജില്ലാ സെക്രട്ടറിയുമായ കോന്നിയൂർ .പി.കെ (66) നിര്യാതനായി. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പട്ടികജാതി/ വർഗ കോ-ഓർഡിനേഷൻ കമ്മിറ്റി ദേശീയ സമിതി അംഗം, പട്ടികജാതി വികസന വകുപ്പ് സംസ്ഥാനതല ഉപദേശകസമിതി അംഗം, ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ഡയറക്ടർ ബോർഡ് അംഗം, സി.പി.ഐ കോന്നി ലോക്കൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് കോന്നി ബ്ളോക്ക് പഞ്ചായത്ത് ഒാഫീസിലും തുടർന്ന് സി.പി.എം കോന്നി ഏരിയാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 3.30 ന് പയ്യനാമണ്ണിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. അട്ടച്ചാക്കൽ പൊയ്കയിൽ കുടുംബാംഗമാണ്. ഭാര്യ: വത്സല (ആയുർവേദ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ). മക്കൾ: അഭിലാഷ് .പി.കെ, അഭികല .പി.കെ. മരുമക്കൾ: അമൃത, ദിലീപ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |