SignIn
Kerala Kaumudi Online
Thursday, 25 April 2024 10.27 PM IST

മാദ്ധ്യമപ്രവർത്തകനെ മർദ്ധിച്ച സംഭവം, തിരൂർ സ്റ്റേഷൻ ഹൗസ് ഓഫീസറെ സ്ഥലം മാറ്റി

media-person-attacked

മലപ്പുറം: മാദ്ധ്യമപ്രവർത്തകനെ മർദ്ധിച്ച സംഭവത്തിൽ തിരൂർ സ്റ്റേഷൻ ഹൗസ് ഓഫീസറെ സ്ഥലം മാറ്റി. പത്രപ്രവർത്തക യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറി കെ പി എം റിയാസിന് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ തിരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി പി ഫർഷാദിനെയാണ് സ്ഥലംമാറ്റിയത്.

വ്യാഴാഴ്ച വൈകീട്ട് 4.45 ഓടെയാണ് വീടിനടുത്തുള്ള പലചരക്ക് കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനായി വന്ന റിയാസിനെ യാതൊരു പ്രകോപനവും കൂടാതെ ടി പി ഫര്‍ഷാദ് മർദ്ദിച്ചത്. പരുക്കേറ്റ റിയാസ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയനും റിയാസും പരാതിയും നല്‍കിയിരുന്നു.

സ്റ്റേഷൻ ഹൗസ് ഓഫീസർ ഉടൻ തന്നെ മലപ്പുറം ജില്ലാ പൊലീസ് കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ നിയമനം പിന്നീട് നൽകുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, TIRUR STATION HOUSE OFFICER, MEDIA PERSON ATTACKED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.