താനൂർ: കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിൽ വീടിന് മുകളിലും ഇലക്ട്രിക്ക് പോസ്റ്റിനു മുകളിലുമായി തെങ്ങ് മുറിഞ്ഞ് വീണു. താനൂർ ശോഭപറമ്പ് തെക്ക് ഭാഗം താമസിക്കുന്ന കിടങ്ങത്ത് സുരേഷ് സത്യന്റെ വീടിനു മുകളിലാണ്കാറ്റിൽ തെങ്ങ് മുറിഞ്ഞ് വീണത്. വീടിന് തകരാർ സംഭവിച്ചു. രാത്രി പത്തോടെ പൊന്നാട്ടിൽ കൗസല്യയുടെ പറമ്പിലെ തെങ്ങാണ് മുറിഞ്ഞ് ഇലക്ട്രിക്ക് ലൈനിന് മുകളിലൂടെ വീടിന് മേൽ വീണത്, രാത്രിയായതിനാൽ റോഡിൽ വാഹനയാത്രക്കാരോ കാൽനടയാത്രക്കാരോ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. വീടിന് 75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ ഒ, കെ ,ബേബിശങ്കർ, കള്ളിത്തടത്തിൽ സലാം ഹാജി, കാട്ടുങ്ങൽ പ്രഭാകരൻ, തറമ്മൽ സാവിത്രി എന്നിവരുടെ വീട്ടുവളപ്പിലെ തെങ്ങുകളും മരങ്ങളും കാറ്റിൽ മുറിഞ്ഞു വീണിട്ടുണ്ട്.പോസ്റ്റ് മാറ്റി വൈദ്യുതി പുനസ്ഥാപിച്ചു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |