SignIn
Kerala Kaumudi Online
Thursday, 25 April 2024 10.55 PM IST

നിരാശയുടെ ഫ്രെയിമിൽ ഫോട്ടോഗ്രാഫർമാർ

s

ആലപ്പുഴ: വിവിധ ഓഫീസ് ആവശ്യങ്ങൾക്കുള്ള രേഖകളിൽ പതിക്കാൻ പാസ്പോർട്ട് സൈസ് ഫോട്ടോ നിർബന്ധമാണെങ്കിലും സ്റ്റുഡിയോകൾക്ക് എല്ലാ ദിവസവും പ്രവർത്തനാനുമതിയില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഫോട്ടോ എടുക്കുന്നതിനായി വിദ്യാർത്ഥികളടക്കം വലിയ നിരയാണ് പ്രവൃത്തി ദിനങ്ങളിൽ സ്റ്റുഡിയോകളിലെത്തുന്നത്. തിരക്ക് ഒഴിവാക്കാൻ ആഴ്ചയിൽ അഞ്ച് ദിവസം പ്രവർത്തനാനുമതി നൽകണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടർക്ക് നിവേദനം നൽകി. സ്റ്റുഡിയോക്കുള്ളിൽ കയറുന്നവർ ഫോട്ടോ എടുക്കുന്ന സമയങ്ങളിൽ മാസ്ക് ധരിക്കാറില്ല. ഈ സാഹചര്യം പരിഗണിച്ച് ഫോട്ടോഗ്രാഫർമാർക്ക് കൊവിഡ് പ്രതിരോധ വാക്സിനേഷനിൽ മുൻഗണന നൽകണമെന്നും കളക്ടററോട് ആവശ്യപ്പെട്ടു. ലക്ഷങ്ങൾ വിലയുള്ള സ്റ്റുഡിയോ ഉപകരണങ്ങൾ വായ്പയെടുത്താണ് പലരും വാങ്ങിയിട്ടുള്ളത്. കഴിഞ്ഞ വർഷം വായ്പയ്ക്ക് മോറട്ടോറിയം ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ അത്തരം പരിഗണനകളൊന്നും ലഭിച്ചിട്ടില്ല. പലരുടെയും കടങ്ങൾ പലിശയും കൂട്ടുപലിശയും കടന്ന് മുന്നേറുകയാണ്. പ്രവർത്തിക്കാത്ത മാസങ്ങളിലും കെട്ടിട വാടക നൽകേണ്ടി വരുന്നു.

ചിങ്ങവും ചതിച്ചു

ഫോട്ടോഗ്രാഫർമാരെ സംബന്ധിച്ചിടത്തോളം ഏറ്വറും അധികം വർക്ക് ലഭിക്കുന്ന മാസമാണ് ചിങ്ങം. കല്യാണ വർക്കുകൾ ധാരാളം ലഭിക്കും. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് വിവാഹങ്ങൾ മാറ്റിയ്ക്കുന്നതും, പങ്കെടുക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തിയതും വലിയ വെല്ലുവിളിയാണ് ഫോട്ടോഗ്രഫി മേഖലയിൽ വരുത്തിയത്. മുമ്പ് ഒരു കല്യാണചടങ്ങിന്റെ ഫോട്ടോയും വീഡിയോയും പകർത്താൻ ചുരുങ്ങിയത് നാല് പേരടങ്ങുന്ന സംഘമാണ് എത്തിയിരുന്നത്.

പ്രതിസന്ധികൾ

വിവാഹച്ചടങ്ങുകൾ കുറഞ്ഞു

 വായ്പകൾ തിരിച്ചടയ്ക്കാനാവുന്നില്ല

 മോറട്ടോറിയം പ്രഖ്യാപിക്കാത്തത്

 പ്രവൃത്തി ദിനങ്ങളിലെ തിരക്ക് വെല്ലുവിളി

ആഴ്ചയിൽ അഞ്ച് ദിവസം പ്രവർത്തനാനുമതി ലഭിച്ചാൽ തിരക്ക് ഒഴിവാക്കി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്റ്റുഡിയോകൾക്ക് പ്രവർത്തിക്കാൻ സാധിക്കും. പാസ്പോർട്ട് സൈസ് ഫോട്ടോ എടുക്കാനാണ് ആവശ്യക്കാർ കൂടുതലെത്തുന്നത്. സ്റ്റുഡിയോക്കുള്ളിൽ മാസ്ക് ധരിച്ച് ഫോട്ടോ എടുക്കാനാവില്ല. സ്റ്റുഡിയോ ജീവനക്കാരാ വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണം

- ആർ.ഷാജി, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.