തിരുവനന്തപുരം:കൊവിഡ് പഠനം മുടക്കാനെത്തിയപ്പോഴും പഠിച്ചേതീരൂവെന്ന വാശിയിലായിരുന്നു ശ്രീചിത്ര പുവർ ഹോമിലെ വിദ്യാർത്ഥികളെല്ലാം.അവർ പഠിച്ചു.റിസൽറ്റ് വന്നപ്പോൾ ആരും നിരാശപ്പെടുത്തിയില്ല. പരീക്ഷ എഴുതിയ 15 വിദ്യാർത്ഥികളിൽ 15 പേരും മികച്ച വിജയം തന്നെ സ്വന്തമാക്കി.100 ശതമാനം വിജയമാണ് ഇക്കുറി ശ്രീചിത്ര ഹോമിലെ ഒൻപത് പെൺകുട്ടികളും ആറ് ആൺകുട്ടികളുമടങ്ങുന്ന സംഘം നേടിയത്.ഇതിൽ അഭിനന്ദ് ബി.എസ് എന്ന വിദ്യാർത്ഥി ഒൻപത് എ പ്ലസ് നേടി ഒന്നാമനായി.
തൈക്കാട് ഗവ.മോഡൽ സ്കൂൾ, ഫോർട്ട് ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികൾ പഠിച്ചത്.സ്കൂളിൽ പോകാനാകാതെ ഹോമിൽ തന്നെ ഇരിക്കേണ്ടി വന്നപ്പോൾ കൂടെനിന്ന സൂപ്രണ്ടിന്റെയും ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സമ്മാനമാണ് ഈ വിജയമെന്ന് വിദ്യാർത്ഥികൾ പറയുന്നു.വിജയികളെ അഭിനന്ദിക്കാൻ മേയർ ആര്യ രാജേന്ദ്രൻ ശ്രീചിത്ര ഹോമിലെത്തിയിരുന്നു.മധുര വിതരണം നടത്തി വിദ്യാർത്ഥികളെ അഭിനന്ദിച്ച ശേഷമാണ് മേയർ മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |