SignIn
Kerala Kaumudi Online
Thursday, 25 April 2024 3.33 PM IST

വനിതാ എ എഫ് സി ക്ളബ് ചാമ്പ്യൻഷിപ്പിന് ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോകുലം കേരളാ എഫ് സി

gokulam

കോഴിക്കോട്: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഗോകുലം കേരള എഫ് സിയെ പ്രഥമ എ എഫ് സി വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പിനു നാമനിർദേശം ചെയ്തു. കഴിഞ്ഞ സീസണിൽ നടക്കാനിരുന്ന വിമൻസ് ലീഗ് കോവിഡ് കാരണം അനിശ്ചിതമായി നീട്ടിയതിനാലാണ് അവസാനം നടന്ന വിമൻസ് ലീഗ് ജേതാക്കളായ ഗോകുലത്തിനെ നാമനിർദേശം ചെയ്‌തത്‌. ഇതോടെ പുരുഷൻമാരുടെയും വനിതകളുടെയും എ എഫ് സി ടൂര്ണമെന്റിലേക്ക് പ്രവേശനം നേടിയ ആദ്യ ഇന്ത്യൻ ക്ലബ്ബായി ഗോകുലം കേരള എഫ് സി മാറി.

"നമ്മുടെ വനിതാ ടീം, പുരുഷ ടീമിനെക്കാൾ മുന്നേ എ എഫ് സി കളിക്കും. ഏറ്റവും നല്ല ടീമിനെയാണ് ഞങ്ങൾ മത്സരിപ്പിക്കുവാൻ നോക്കുന്നത്. ഇതു വരെ ഇന്ത്യയിലെ ഒരു ക്ലബും എഫ്‌സി ചാമ്പ്യൻഷിപ് വിജയിച്ചിട്ടില്ല. വനിതകളിലൂടെ ആദ്യ കിരീടം നേടുവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്," ഗോകുലം
കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.

ഇന്ത്യയിൽ ഐ എസ് എൽ, ഐ ലീഗ് ടീമുകളിൽ ഗോകുലം മാത്രമേ വനിതാ ഫുട്ബോളിൽ പങ്കെടുക്കുന്നുള്ളു. ക്ലബ്ബിന്റെ ആദ്യവർഷം മുതൽ എല്ലാ സീസണിലും ഗോകുലം വനിതാ ലീഗിൽ പങ്കെടുത്തിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് എ എഫ് സി വനിതകളുടെ ക്ലബ് ചാമ്പ്യൻഷിപ് നടത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, GOKULAM FC, WOMENS LEAGUE, FOOTBALL, AIFF, AFC CUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.