സെന്റ് ജോൺസ്: ചികിത്സയ്ക്ക് വേണ്ടി ജാമ്യം ലഭിച്ചതോടെ 51 ദിവസങ്ങൾക്ക് ശേഷം വജ്രവ്യാപാരി മെഹുൽ ചോക്സി ആന്റിഗ്വയിൽ തിരിച്ചെത്തി. ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ ചോക്സി, 2018 മുതൽ ആന്റിഗ്വയിലാണ് താമസിക്കുന്നത്. ആന്റിഗ്വയിലുള്ള ന്യൂറോളജിസ്റ്റിൽ നിന്ന് വൈദ്യ സഹായം വേണമെന്നാവശ്യപ്പെട്ടാണ് ചോക്സി ഡൊമിനിക്കൻ കോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചത്. ജാമ്യത്തുകയായി 10,000 ഈസ്റ്റേൺ കരീബിയൻ ഡോളർ കോടതിയിൽ കെട്ടിവച്ചു. തുടർന്ന്, ചാർട്ടേഡ് വിമാനത്തിൽ ആന്റിഗ്വയിൽ എത്തുകയായിരുന്നു. ചോക്സി ഹെമറ്റോമ ബാധിതനാണെന്നാണ്റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |