കോട്ടയം : ലീഗൽ മെട്രോളജി വകുപ്പിന്റെ ജില്ലാ ഓഫീസിനും അനുബന്ധ ഓഫീസുകൾക്കും വർക്കിംഗ് സ്റ്റാൻഡേർഡ് ലാബോറട്ടറിക്കുമായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും 19 ന് രാവിലെ 10 ന് മന്ത്രി ജി.ആർ അനിൽ ഓൺലൈനിൽ നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും. ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി വർഗീസ് പണിക്കർ റിപ്പോർട്ട് അവതരിപ്പിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, കൗൺസിലർ സുനു സാറാ ജോൺ തുടങ്ങിയവർ പങ്കെടുക്കും. റവന്യു വകുപ്പ് നാട്ടകത്ത് അനുവദിച്ചു നൽകിയ സ്ഥലത്താണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |