SignIn
Kerala Kaumudi Online
Thursday, 23 September 2021 8.55 PM IST

മുഴുവൻ ഒഴിവുകളും  പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം,​ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

psc

തിരുവനന്തപുരം: അഞ്ഞൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ നിലവിലുള്ള മുഴുവൻ ഒഴിവുകളും നിയമനാധികാരികൾ പി.എസ്,​സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാർക്ക് മന്ത്രിമാർ നിർദ്ദേശം നൽകണമെന്നും മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു,​

സീനിയോറിറ്റി തർക്കം, കോടതി കേസുകൾ എന്നിവ കാരണം പ്രമോഷൻ നടത്താൻ തടസമുള്ള കേസുകളിൽ പ്രമോഷൻ തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ട തസ്തികകളിലേക്ക് ഡീ കേഡർ ചെയ്യാൻ നിലവിൽ ഉത്തരവുണ്ട്. വേക്കൻസികൾ ഉണ്ടാകുന്ന മുറയ്ക്ക് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ കർശനമായ നിർദ്ദേശങ്ങൾ നിലവിലുണ്ട്. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന വകുപ്പ് മേധാവികൾക്കും നിയമന അധികാരികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PSC, PSC LISTS, PSC VACANCY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.