SignIn
Kerala Kaumudi Online
Thursday, 28 March 2024 7.48 PM IST

ഏഴോം ഫാം ടൂറിസത്തിലേക്ക് : കൈപ്പാടിനെ അറിയാൻ സഞ്ചാരികളെത്തി

ezhom
ഏഴോത്ത് ഫാം ടൂറിസത്തിന്റെ ഭാഗമായി നടന്ന ഞാറു നടീൽ

പഴയങ്ങാടി:കാർഷിക സംസ്കൃതിയേയും പ്രകൃതിയേയും അടുത്തറിയുകയെന്ന ലക്ഷ്യത്തോടെ ഏഴോത്ത് കൈപ്പാട് ഫാം ടൂറിസം പദ്ധതിക്ക് തുടക്കം. ജില്ലയിലെ ആദ്യത്തെ ഫാംടൂറിസം പദ്ധതിയാണിത്. കൈപ്പാട് പ്രദേശത്തെ ജൈവകൃഷിഘടന നേരിൽ കാണാനും മത്സ്യസമ്പത്തിന്റെ സാദ്ധ്യതയെക്കുറിച്ച് പഠിക്കാനും കണ്ണൂർ കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്‌.

ഹരിതാഭമായ കൈപ്പാട് പ്രദേശത്തെ ജലാശയങ്ങളിൽ തോണി യാത്ര നടത്താനും ജൈവവൈവിദ്ധ്യം കണ്ടെത്തി സംരംഭകരെ സഹായിക്കാനുമാണ് പദ്ധതി. കണ്ടൽ പഠനത്തിനും സാദ്ധ്യതയുണ്ട്.ഏഴോം അകത്തേക്കൈ, പുറത്തേക്കൈ ചൂട്ടയം, നങ്കലം പ്രദേശങ്ങളിലായി അഞ്ഞൂറ് ഏക്കറിലധികം കൈപ്പാട് കൃഷിയുണ്ട്. അടുത്തകാലത്തായി പുതിയ സംരംഭകർ ഈ മേഖലയിലേക്ക് ഇറങ്ങിയിട്ടുണ്ട്.ഫാം ടൂറിസം ആരംഭിക്കുന്നത് ഇവർക്കും പ്രചോദനമാകും.ഭൗമ സൂചിക പദവി ലഭിച്ചതോടെ നെൽക്കൃഷിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. യന്ത്രവത്കരണം ,​ നെല്ല് ജനിതകസംരക്ഷണം,​ ജൈവവൈദ്ധ്യക്കൃഷി വികസനം എന്നിവയും ഫാം ടൂറിസത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എം.വിജിൻ എം.എൽ. എ പരിപാടി ഉദ്ഘാടനം ചെയ്തു. .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ധ്യക്ഷത വഹിച്ചു.ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജർ, പഞ്ചായത്ത് പ്രസിഡന്റ്‌ പി ഗോവിന്ദൻ, പ്രൊജക്ട് ലീഡർ ഡോ.ടി.വനജ, കൃഷി ഓഫീസർ സതീഷ് കുമാർ, ഒ.വി. നാരായണൻ, ഒ.വി. വിജയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.