SignIn
Kerala Kaumudi Online
Friday, 19 April 2024 11.14 PM IST

പ്രതിപക്ഷ നേതാവ് കൊല്ലൂരിൽ ഇന്ന് ദർശനം നടത്തും

vd-satheeshan-
അമ്മയുടെ അനുഗ്രഹം തേടിയുള്ള മൂകാംബിക യാത്രക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയെ വീട്ടിൽ എത്തി കണ്ടപ്പോൾ

കാസർകോട് : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നലെ രാത്രി കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്ര സന്നിധിയിൽ എത്തി.ഇന്ന് രാവിലെ അദ്ദേഹം മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തും.പ്രതിപക്ഷ നേതാവ് ആകുന്നതിനു മുമ്പ് തന്നെ കൊല്ലൂരിൽ പോകണമെന്ന് ആഗ്രഹിച്ചിരുന്നു. കൊവിഡ് കാരണം യാത്ര പലതവണ മാറ്റിവെക്കുകയായിരുന്നു. ചൂടു പിടിച്ച രാഷ്ട്രീയ യുദ്ധങ്ങൾക്കിടെയാണ് അമ്മയുടെ അനുഗ്രഹം തേടിയുള്ള യാത്ര ഇപ്പോൾ ഒത്തുവന്നത്.

കൊല്ലൂർ ക്ഷേത്രത്തിൽ അതിരാവിലെ പൂജകളും വഴിപാടും നടത്തിയ ശേഷം അദ്ദേഹം മടങ്ങും. ഇന്ന് രാവിലെ കാസർകോട് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസിൽ പങ്കെടുത്ത ശേഷമാണ് നാട്ടിലേക്ക് തിരിച്ചു പോവുക. മൂകാംബിക ക്ഷേത്ര ദർശനത്തിനുള്ള യാത്രാമധ്യേ പ്രതിപക്ഷ നേതാവ്, കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനെ കാണാൻ എത്തി. എം.പിയുടെ ഐങ്ങോത്തുള്ള നിർമ്മൽ നഗറിലെ വീട്ടിലെത്തിയാണ് വി ഡി സതീശൻ ഉണ്ണിത്താനെ കണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.