കൊച്ചി: കേരളത്തിലെ എയ്ഡഡ് കോളേജുകളിൽ ഇനി മുതൽ സ്വാശ്രയ കോഴ്സുകൾ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എടുത്ത നിലപാട് പ്രതിഷേധാർഹമാണെന്ന് കേരളാ പ്രൈവറ്റ് കോളേജ് മാനേജ്മെന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു. നയപരമായ തീരുമാനമെന്ന പേരിൽ സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകൾക്ക് സഹായകരമായ നിലപാടാണ് സർക്കാർ കോടതിയിൽ കൈക്കൊണ്ടത്. സുപ്രീം കോടതി വിധിയിലേക്ക് നയിച്ച സർക്കാർ നിലപാട് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഓട്ടോണമസ് കോളജുകൾക്ക് യു.ജി.സി നിയമപ്രകാരം നൽകിയിട്ടുള്ള അവകാശങ്ങളിലുള്ള കടന്നു കയറ്റമാണിത്. കോടതി വിധി പഠിച്ചതിന് ശേഷം നിയമ നടപടികളുമായി മുന്നോട്ട് പോകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |