കളമശേരി: കുസാറ്റിൽ സ്ത്രീ പഠന കേന്ദ്രത്തിൽ റിസർച്ച് അസോസിയേറ്റ്/ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. സോഷ്യൽ സയൻസ് വിഷയങ്ങളിൽ ഡോക്ടറേറ്റും സ്ത്രീ/ജെൻഡർ പഠന, അനുബന്ധ വിഷയങ്ങളിൽ ഗവേഷണ പരിചയവുമുള്ളവർക്ക് റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും സ്ത്രീ/ജെൻഡർ പഠന, അനുബന്ധ വിഷയങ്ങളിൽ ഗവേഷണ പരിചയവുമുള്ളവർക്ക് റിസർച്ച് അസിസ്റ്റന്റ തസ്തികയിലേക്ക് അപേക്ഷിക്കാം.വിശദമായ ബയോഡാറ്റ, 500 വാക്കിൽ കവിയാത്ത ഗവേഷണ പ്ലാൻ എന്നിവ ജൂലൈ 28-നു മുമ്പ് wsc.cusat@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യണം. 'ആപ്ലിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് റിസർച്ച് അസോസിയേറ്റ്/റിസർച്ച് അസിസ്റ്റന്റ എന്ന് മെയിൽ സബ്ജക്ടിൽ വ്യക്തമാക്കിയിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |