SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.25 PM IST

ജ്യാമിതിയിൽ പരമേശ്വരന് 77ൻ്റെ ചെറുപ്പം

vedartha-parichayam-book-

തൃശൂർ: ഇന്റർനെറ്റിന്റെയും പുസ്തകങ്ങളുടെയും സഹായത്തോടെ സംസ്‌കൃതവും വേദവും പഠിച്ച് ജ്യാമിതിക്ക് വ്യാഖ്യാനവും പ്രചരണവും നൽകി ശ്രദ്ധേയനാവുകയാണ് പാലക്കാട് ശ്രീകൃഷ്ണപുരം വലമ്പിലിമംഗലം മൂർത്തിയേടത്ത് മന പരമേശ്വരൻ മൂർത്തിയേടത്ത്. സ്വപ്നത്തിലും ഈ 77 കാരൻ കാണുന്നത് ജ്യാമിതീ രൂപങ്ങളാണ്. വേദശ്‌ളോകങ്ങളിൽ നിന്ന് ജ്യാമിതിയെ കണ്ടെടുക്കുമ്പോൾ അദ്ദേഹത്തെ അലട്ടുന്ന പാർക്കിൻസൺസും തോറ്റുപോകുന്നു. വിശാഖപട്ടണത്ത് മെക്കാനിക്കൽ എൻജിനീയറായ പരമേശ്വരൻ വിരമിച്ച ശേഷം വേദങ്ങളിലേക്ക് തിരിഞ്ഞു. അതിനായി ഉപനയനകാലത്ത് പരിചയിച്ച സംസ്‌കൃതഭാഷയെ വിപുലപ്പെടുത്തി. സിവിൽ എൻജിനീയറിംഗ് സ്വയം പഠിച്ചു. ആദ്ധ്യാമികതയ്ക്കപ്പുറം വേദങ്ങളിലെ ഗണിതശാസ്ത്ര കൃത്യത അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.

ജ്യാമിതീയ വീക്ഷണ കോണിൽ നിന്ന് അതേപ്പറ്റി ലേഖനങ്ങളും പുസ്തകങ്ങളുമെഴുതി. 20 കൊല്ലം മുൻപാണ് നാട്ടിലെത്തിയത്. മൂന്ന് കൊല്ലം മുൻപ് പിടിപെട്ട പാർക്കിൻസൺസിന് തൃശൂരിലാണ് ചികിത്സ. ഇപ്പോൾ പ്രയോഗത്തിലുള്ള ശ്രീ ചക്രത്തിലെ അളവുകൾ ശരിയല്ലെന്ന് അഭിപ്രായപ്പെടുന്ന പരമേശ്വരൻ 2004ൽ വേദഗണിതപ്രകാരം ശ്രീചക്രം വരച്ച് മാതാ അമൃതാനന്ദമയിക്ക് സമർപ്പിച്ചിരുന്നു. കേരളത്തിൽ പ്രചാരമുള്ള യജ്ഞവേദികളുടെ ജ്യാമിതിയെ വേദഗണിത ജ്യാമിതിയുമായി താരതമ്യം ചെയ്തു. ഇതിനായി ഫോട്ടോഗ്രാഫർ മുട്ടത്തുകാട് നാരായണനുമായി ചേർന്ന് കേരളം മുഴുവൻ സഞ്ചരിച്ച് യജ്ഞവേദികൾ എന്ന അപൂർവ റഫറൻസ് ഗ്രന്ഥം തയ്യാറാക്കി. നാട്യശാസ്ത്രത്തിലെ നാട്യമണ്ഡപങ്ങളുടെ രൂപകൽപ്പനയും കേരളത്തിലെ കൂത്തമ്പലങ്ങളുടെ വിശദ പഠനവും ജ്യാമിതീയ വിവരണങ്ങൾ സഹിതം ഇംഗ്‌ളീഷിലെഴുതിയ കൃതി കേന്ദ്ര സംഗീതനാടക അക്കാഡമിയുടെ പ്രസിദ്ധീകരണ പരിഗണനയിലാണ്. പുസ്തകങ്ങളിൽ ജ്യാമിതീയ വീക്ഷണത്തിനാണ് പ്രധാന്യം.

ജ്യാമിതിയെന്നാൽ...

വസ്തുക്കളുടെ ആകൃതി, അളവ്, വലിപ്പം, ഇടം, കോണളവ്, അടുക്ക് എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന ഗണിത ശാസ്ത്രശാഖയാണ് ജ്യാമിതി.

പ്രധാന പുസ്തകങ്ങൾ

വേദിക് കോസ്‌മോളജി
യജ്ഞവേദികൾ
പ്രാചീന ജ്യാമിതി ( ഇംഗ്‌ളീഷും മലയാളവും)
വേദാർത്ഥ പരിചയം
പ്രശ്‌നോപനിഷത്ത് ( വ്യാഖ്യാനം)


വേദശ്‌ളോകങ്ങൾ സ്വപ്‌നം കാണുന്നയാളാണ് മൂർത്തിയേടത്ത്. അദ്ദേഹത്തിന്റെ തയ്യാറായിരിക്കുന്ന 18 ഓളം പുസ്തകങ്ങളിൽ ചിലതെങ്കിലും പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ.

വടക്കുമ്പാട് നാരായണൻ

ബ്രഹ്മസ്വം മഠം വേദ ഗവേഷണകേന്ദ്രം ചെയർമാൻ
മോഹൻ വെങ്കിടകൃഷ്ണൻ

തെക്കെ മഠം ഉപദേശകസമിതി അംഗം


അദ്ദേഹത്തിന്റെ സഹോദരങ്ങളിൽ രണ്ട് പേർ ചിത്രകാരന്മാരാണ്. ഞങ്ങളുടെ തറവാടായ നാലുകെട്ടിനും ഒരു സഹോദരന്റെ വീടിനും വരച്ചു കൊടുത്തത് അദ്ദേഹമാണ്

ശ്രീദേവി

ഭാര്യ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, GEOMETRY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.