കോഴിക്കോട് : പള്ളികളിൽ ജുമുഅക്കും ബലിപെരുന്നാൾ നിസ്കാരത്തിനും അനുമതി നൽകണമെന്നാവശ്യപ്പെട്ട് സമസ്ത ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി.കോഴിക്കോട് ഖാസിയും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ടി.പി.സി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
മുക്കം നഗരസഭ ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം എ.എം.അഹമ്മദുകുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.പി.സി. യൂസുഫ് ഫൈസി അദ്ധ്യക്ഷത വഹിച്ചു.കാരശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ സംഗമം സമസ്ത മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് മണ്ഡലം ജനറൽ സെക്രട്ടറി സുബൈർ നെല്ലിക്കാപറമ്പ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |