മണ്ണാർക്കാട് : ആദിവാസി സമൂഹത്തിന് മാതൃകയായി കാട്ടുനായ്ക്കർ വിഭാഗത്തിൽ നിന്നുള്ള മണ്ണാർക്കാട് മേഖലയിലെ ആദ്യ മുഴുവൻ എ പ്ലസ് വിജയിയായി സുചിത്ര. കാട്ടുനായ്ക്കർ വിഭാഗത്തിൽപ്പെട്ട സുചിത്രയുടെ വിജയം നാടിനും മാതൃകയാണ്.
ട്രൈബൽ ഡിപ്പാർട്ട്മെന്റോ മറ്റ് സർക്കാർ സംവിധാനങ്ങളോ പഠനത്തിന് ഒരു സാമ്പത്തിക സഹായവും ഇതുവരെ നൽകിയിട്ടില്ലെന്ന് കുടുംബം പറയുന്നു. ഏഴാം ക്ലാസ് വരെ ഗ്രാൻഡ് ലഭിച്ചിരുന്നു. 8, 9, 10 ക്ലാസുകളിൽ ഒന്നും ലഭിച്ചിട്ടില്ലത്രെ. സയൻസ് ഗ്രൂപ്പ് എടുത്ത് പഠിച്ച് ഡോക്ടറാകണമെന്നാണ് സുചിത്രയുടെ ആഗ്രഹം. സാമ്പത്തികസ്ഥിതി അനുകൂലമാകുമോയെന്ന ഭയവും കുട്ടിക്കും കുടുംബത്തിനുമുണ്ട്.
കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂളിലായിരുന്നു എട്ട് മുതൽ പത്ത് വരെ പഠിച്ചത്. സുചിത്രയുടെ വിജയത്തിൽ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂളിനും അഭിമാനിക്കാൻ വകയുണ്ട്. സ്കൂളിലെ അദ്ധ്യാപകരുടെ ശിക്ഷണം മാത്രമാണ് ഈ കുട്ടിയുടെ വിജയത്തിന്റെ കാതൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |