തൃശൂർ: ഗർഭിണികൾക്ക് കൊവിഡ് വാക്സിൻ നൽകുന്ന പദ്ധതിയായ 'മാതൃ കവച'ത്തിന്റെ ഒല്ലൂക്കര ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അദ്ധ്യക്ഷനായി. വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ. എസ് ജയന്തി, ഹെൽത്ത് സൂപ്പർവൈസർ രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു. വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലും എടപ്പലം കുടുംബാരോഗ്യ കേന്ദ്രത്തിലുമായി വ്യാഴം വെള്ളിയുമായി ഗർഭിണികൾക്കുള്ള വാക്സിനേഷൻ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഓരോ വാർഡിലും സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലുമായി ചികിത്സ നടത്തുന്ന ഗർഭിണികളുടെ ലിസ്റ്റ് വാർഡിലെ ആശാവർക്കർമാരുടെ പക്കലുണ്ട്. ആ ലിസ്റ്റ് പ്രകാരം വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിക്കേണ്ട ഗർഭിണികളെ ബന്ധപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |