ചാത്തന്നൂർ: ചാത്തന്നൂർ എം.ഇ.എസ് എൻജിനിയറിംഗ് കോളേജിൽ പൂർവവിദ്യാർത്ഥി സംഘടനയുമായി സഹകരിച്ച് കീം എൻജിനിയറിംഗ് എൻട്രൻസ് മോക്ക് എക്സാം നാളെ ഓൺലൈനായി നടക്കും. കീം എക്സാം മാതൃകയിലും സമയക്രമത്തിലുമാണ് പരീക്ഷ. രാവിലെ 10 മുതൽ 12.30 വരെ പേപ്പർ 1- ഫിസിക്സും കെമിസ്ട്രിയും, ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 5 വരെ പേപ്പർ 2 - മാത്തമാറ്റിക്സ് പരീക്ഷയും നടക്കും. മോക്ക് എക്സാമിന് പേര് രജിസ്റ്റർ ചെയ്യുന്നതിന് കോളേജ് വെബ്സൈറ്റ് - www.mesitam.ac.in സന്ദർശിക്കുക.
രജിസ്ട്രേഷൻ സൗജന്യമാണ്. അവസാന തീയതി ഇന്ന്. മോക്ക് എക്സാം ചോദ്യങ്ങളുടെ ഡിസ്കഷൻ സെക്ഷൻ 19, 20 തീയതികളിൽ ഉണ്ടായിരിക്കും. ഇന്റർനെറ്റ് കണക്ഷൻ പ്രശ്നമുള്ളവരും കമ്പ്യൂട്ടർ സൗകര്യം ഇല്ലാത്തവരും കോളേജുമായി ബന്ധപ്പെടണം. ഫോൺ: 8547623190, 9447676038.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |