കിറ്റെക്സ് ഓഹരിവില കുറഞ്ഞു
കൊച്ചി: റിയാൽറ്റി, ഐ.ടി ഓഹരികളുടെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ സർവകാല റെക്കാഡ് ഉയരത്തിലെത്തി. ഒരുവേള 53,266 വരെ ഉയർന്ന സെൻസെക്സ് വ്യാപാരാന്ത്യമുള്ളത് 254 പോയിന്റ് നേട്ടവുമായി 53,158ൽ. 15,952 വരെയെത്തിയ നിഫ്റ്റി 19,924ലും വ്യാപാരം അവസാനിപ്പിച്ചു; നേട്ടം 70 പോയിന്റ്.
എച്ച്.സി.എൽ ടെക്, എൽ. ആൻഡ് ടി., ടെക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.ടി.സി., ടാറ്റാ സ്റ്റീൽ എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖർ. അതേസമയം, തെലങ്കാനയിലെ നിക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസങ്ങളിൽ വൻ മുന്നേറ്റം നടത്തിയ കിറ്റെക്സിന്റെ ഓഹരിവില ഇന്നലെ 20.40 രൂപ താഴ്ന്ന് 183.65 രൂപയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |