ന്യൂഡൽഹി: കൊവിഡിനെ പ്രതിരോധിക്കാൻ എല്ലാ സംസ്ഥാനങ്ങളും ബാദ്ധ്യസ്ഥരാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കാവഡ് യാത്രയ്ക്ക് യു.പി സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം.
ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞിരുന്നു. കൊവിഡ് ഭീഷണിക്കിടയിലും കാവഡ് യാത്രയ്ക്ക് അനുമതി നൽകാനുള്ള യപ.പി സർക്കാരിന്റെ തീരുമാനം വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇക്കാര്യത്തിൽ സുപ്രീംകോടതി സ്വമേധയ കേസെടുക്കുകയും യു.പി സർക്കാറിനോട് വിശദീകരണം തേടുകയും ചെയ്തു. ജൂലായ് 25നാണ് കാവഡ് യാത്ര ആരംഭിക്കുന്നത്. പശ്ചിമ യു.പിയിലെ പുണ്യസ്ഥലങ്ങളിൽ നിന്ന് ഗംഗാ ജലം ശേഖരിക്കുന്നതിനാണ് ആളുകളെത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |