തിരൂരങ്ങാടി: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിച്ചു. ഇന്നലെ മുതലാണ് കൊവിഡ് ഇതര ഐ.പി പുനരാരംഭിച്ചത്. ഐ.പി പുനരാരംഭിക്കുന്നതിനായി ആശുപത്രിയിൽ ഒരുക്കിയ സൗകര്യങ്ങൾ നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ കൗൺസിലർമാർ സന്ദർശിച്ച് വിലയിരുത്തി. രാവിലെ പതിനൊന്ന് മണിയോടെയാണ് ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തിയത്. സുപ്രണ്ട് ഡോ. നസീമ, കൊവിഡ് നോഡൽ ഓഫീസർ ഡോ. രാജഗോപാൽ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു. കൊവിഡ് ഇതര ഐ.പിക്കായി ഒരുക്കിയ രണ്ട് പ്രദേശങ്ങളും കുട്ടികളുടെ കൊവിഡ് ഐ.പിക്കായി നിർമ്മാണം നടക്കുന്ന പ്രദേശവും അധികൃതർ സന്ദർശിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |