നിലമ്പൂർ: നഗരസഭ പരിധിയിലെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അടിയന്തര യോഗം വിളിച്ചുചേർത്തു. നിലവിൽ നടത്തി വരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. പരിശോധന ക്യാമ്പുകൾ വിപുലമാക്കും. രോഗികളുമായി സമ്പർക്കമുള്ളവരെയും അതതു വാർഡുകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകൾ സംഘടിപ്പിക്കും. വാർഡുകളിലെ ആർ.ആർ.ടി പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കാൻ തീരുമാനിച്ചതായി ചെയർമാൻ മാട്ടുമ്മൽ സലീം പറഞ്ഞു. യോഗത്തിൽ ചെയർമാനെ കൂടാതെ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.റഹീം, നഗരസഭ സെക്രട്ടറി ജി.ബിനുജി, നിലമ്പൂർ ഡിവൈ.എസ്.പി സജു എബ്രഹാം, പൊലീസ് ഇൻസ്പെക്ടർ ടി.എസ്.ബിനു, വ്യാപാരി പ്രതിനിധികളായ വിനോദ് പി മേനോൻ, കെ.സഫറുള്ള തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |