SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.36 PM IST

ഗുരുവായൂരിൽ വിവാഹബുക്കിംഗ് പുനഃരാരംഭിച്ചു

guruvayoor

ഗുരുവായൂർ: കൊവിഡ് വ്യാപനത്തോത് വർദ്ധിച്ചതിനെ തുടർന്ന് നിറുത്തി വച്ചിരുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിവാഹ ബുക്കിംഗ് പുനഃരാരംഭിച്ചു. ഒരു ദിവസം പരമാവധി 80 വിവാഹങ്ങൾ വരെ ഓൺലൈനിൽ ബുക്ക് ചെയ്യാം. പങ്കെടുക്കാൻ അനുമതി പത്ത് പേർക്ക് മാത്രം. ഭക്തർക്ക് ക്ഷേത്രം മതിൽക്കെട്ടിന് അകത്തേക്ക് പ്രവേശനം ഉണ്ടാകില്ല. കിഴക്കെ ഗോപുരത്തിന് മുൻ വശത്ത് നിന്ന് ദർശനം നടത്താം. കുട്ടികൾക്കുള്ള ചോറൂൺ വഴിപാട് ആരംഭിക്കാത്തതിനാൽ ചോറൂണിലുള്ള നിവേദ്യം ഉൾപ്പെടെയുള്ള വിഭവങ്ങൾ നിവേദ്യ കൗണ്ടർ വഴി നൽകും. ചോറൂണിനുള്ള ശീട്ടെടുത്ത് പ്രസാദക്കിറ്റ് വാങ്ങി വീടുകളിൽ കൊണ്ടുപോയി ചോറൂൺ നടത്താം. കിഴക്കേ ഗോപുരത്തിന് സമീപത്ത് തുലാഭാരം വഴിപാട് നടത്താനും സൗകര്യമുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURUVAYOOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.