തേഞ്ഞിപ്പലം: കായിക മേഖലയിലെ സമഗ്ര മാറ്റത്തിനായി 10 വർഷത്തേക്കുള്ള പ്രത്യേക കായിക നയം രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. താഴെതട്ടിൽ നിന്ന് കായികപ്രതിഭകളെ കണ്ടെത്തി പ്രത്യേകം പരിശീലനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ഇർഫാൻ ഉൾപ്പെടെയുള്ള നാല് കായിക താരങ്ങൾക്ക് കാലിക്കറ്റ് സർവകലാശാല യാത്രയയപ്പ് നൽകി അനുമോദിക്കുന്ന ചടങ്ങ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇർഫാൻ കോലോത്തും തൊടിക്ക് സർവകലാശാല നൽകുന്ന 50,000 രൂപയുടെ ക്യാഷ് അവാർഡ് അദ്ദേഹത്തിന്റെ സഹോദരൻ ഷാജഹാന് വൈസ് ചാൻസലർ ഡോ. എംകെ ജയരാജ് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |