നിലമ്പൂർ: ആശങ്കയുയർത്തി മലയോരമേഖലയിലും കൊവിഡ് വ്യാപനത്തോത് ഉയരുന്നു. മേഖലയിലെ ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തീവ്ര വ്യാപന വിഭാഗമായ ഡി വിഭാഗത്തിലാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോഴും നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ അലംഭാവമാണ് രോഗവ്യാപനം വർദ്ധിപ്പിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചത്തെ അവലോകന പ്രകാരം ചാലിയാർ പഞ്ചായത്തിലാണ് ഏറ്റവും ഉയർന്ന ടി.പി.ആർ. 33.96. തൊട്ടു താഴെ 23.83 ശതമാനവുമായി മൂത്തേടം പഞ്ചായത്തും. ചുങ്കത്തറയിൽ 21.55 ഉം അമരമ്പലത്ത് 19.95 ഉം വഴിക്കടവിൽ 19.04 ഉം ആണ് കഴിഞ്ഞ ഒരാഴ്ചത്തെ ടി.പി.ആർ. നിലമ്പൂർ നഗരസഭ പരിധിയിൽ 16.02 ഉം പോത്തുകൽ പഞ്ചായത്തിൽ 16.01ഉം മമ്പാട് 15.45 ഉം രേഖപ്പെടുത്തി. ഇവ ഡി വിഭാഗത്തിലാണ്. വണ്ടൂർ, തിരുവാലി പഞ്ചായത്തുകൾ സി വിഭാഗത്തിലാണ് ഉൾപ്പെട്ടിട്ടുള്ളത്. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ ഉൾപ്പെടെ ടൗണുകളിൽ വലിയ തിരക്കാണ്.രോഗബാധിതരുള്ള വീടുകളിൽ കൂടുതൽ ശ്രദ്ധ വേണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്. വീടുകൾ കേന്ദ്രീകരിച്ചുള്ള വ്യാപനം വർദ്ധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |