കോഴിക്കോട് : വ്യാപാരി സമൂഹത്തോട് യുദ്ധപ്രഖ്യാപനം നടത്തുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണെന്ന് ആർ.എം.പി.ഐ. ചെറുകിട -ഇടത്തരം കച്ചവടക്കാരെ സംരക്ഷിക്കാൻ കൊവിഡ് കാലത്ത് ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാർ അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ സമയം കടകൾ തുറന്ന് ജനത്തിരക്ക് കുറയ്ക്കുകയാണ് വേണ്ടത്.
ചെറുകിട കച്ചവടക്കാരെയും മറ്റും തകർക്കുകയും വൻകിട മാളുകളെയും ഓൺലൈൻ കച്ചവടത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാനുള്ള ഗൂഢനീക്കമാണ് സർക്കാർ നടത്തുന്നത്. സമര സജ്ജരായ വ്യാപാരി സമൂഹത്തിന് പൂർണ പിന്തുണ നൽകുമെന്നും ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു പ്രസ്താവനയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |