SignIn
Kerala Kaumudi Online
Thursday, 25 April 2024 10.13 PM IST

തുഷാറുമായി ചർച്ച നടത്തി ബി.ജെ.പി കേന്ദ്ര നേതൃത്വം

thusharbjp
ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ബി.ജെ.പി സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷും ഡൽഹിയിൽ ചർച്ച നടത്തുന്നു

ന്യൂഡൽഹി: കേരള എൻ.ഡി.എയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി കേന്ദ്ര നേതൃത്വം ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ഡൽഹിക്ക് വിളിപ്പിച്ചു. ഡൽഹിയിൽ തുഷാറും ബി.ജെ.പി സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി കൂടിക്കാഴ്ച നടത്തി.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ പ്രകടനം സംബന്ധിച്ച വിശദമായ ചർച്ച നടന്നു. ബി.ജെ.പി പ്രതിനിധികളുമായി കേരളത്തിൽ തുടർ ചർച്ചകൾ നടത്താനും തീരുമാനിച്ചു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നിവേദനവും തുഷാർ കൈമാറി.

വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റുകളും കോർപറേഷൻ, ബോർഡ് സ്ഥാനങ്ങളും നൽകാത്തതിൽ ബി.ഡി.ജെ.എസിന് അതൃപ്തിയുണ്ട്. ബി.ഡി.ജെ.എസ് മുന്നണി വിടുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. എന്നാൽ, തുഷാർ ഇതു തള്ളിക്കളഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THUSHAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.