ആലപ്പുഴ: വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് വ്യാപാരികളും സർക്കാരും തമ്മിൽ ധാരണയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
വ്യാപാരികൾ വലിയ കഷ്ടത്തിലാണ്. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് കെട്ടിക്കിടക്കുന്നത്. രോഗ വ്യാപന തോതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങൾക്ക് വിധേയമായ സ്വാതന്ത്ര്യമാണ് വേണ്ടത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിർദേശങ്ങൾ മുഖവിലയ്ക്കെടുത്ത് സർക്കാരെടുക്കുന്ന നടപടികൾ പാലിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്. സർക്കാരിന്റെ നിർദേശം നന്മയ്ക്കാണെന്ന് മനസിലാക്കി സഹകരണമാണ് അനിവാര്യം. ആരാധനാലയങ്ങളും നിയന്ത്രണങ്ങൾക്ക് വിധേയമായി തുറന്നുകൊടുക്കണം. മദ്യശാലകളിൽ നീണ്ട ക്യൂവും ആൾക്കൂട്ടവുമുണ്ടാകുന്ന രീതി ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |