SignIn
Kerala Kaumudi Online
Thursday, 25 April 2024 3.26 AM IST

മരംമുറി കേസ്; ഫയലുകൾ വിവരാവകാശ പ്രകാരം നൽകിയ ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി പിൻവലിച്ചു

tree-cutting

തിരുവനന്തപുരം: മരംമുറി ഫയലുകൾ വിവരാവകാശ പ്രകാരം നൽകിയ ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി പിൻവലിച്ചു. അണ്ടർ സെക്രട്ടറി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രിയാണ് പിൻവലിച്ചത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയ തിലകാണ് നടപടി സ്വീകരിച്ചത്.


ആഭ്യന്തര പരിശോധനയിൽ ശാലിനിക്ക് ഗുഡ് സർവീസ് എൻട്രി നൽകാനുള്ള ഉദ്യോഗസ്ഥയല്ലെന്ന് തെളിഞ്ഞതായാണ് റവന്യൂ സെക്രട്ടറിയുടെ പ്രതികരണം. നേരത്തെ, ഫയലുകൾ പുറത്തുവന്നതിന് പിന്നാലെ ശാലിനി അവധിയിൽ പോയിരുന്നു.

ശാലിനിയോട് നിർബന്ധിത അവധിക്ക് നിർദേശം നൽകിയെന്നായിരുന്നു ആരോപണം. മരം മുറി ഫയൽ കൈകാര്യം ചെയ്‌ത ജോയിന്‍റ് സെക്രട്ടറി അടക്കമുളള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ILLEGAL TREE CUTTING, SALINI UNDER SECRETARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.