തെന്നിന്ത്യയിലെ യുവ സൂപ്പർതാരം അല്ലു അർജുന്റെ മകൾ അല്ലു അർഹ അഭിനയരംഗത്തേക്ക്. ഗുണശേഖർ സംവിധാനം ചെയ്യുന്ന ശാകുന്തളം എന്ന ചിത്രത്തിലൂടെയാണ് അഞ്ച് വയസുകാരിയായ അർഹയുടെ അരങ്ങേറ്റം.
കഴിഞ്ഞ ദിവസമാണ് അല്ലു അർഹ ശാകുന്തളത്തിൽ അഭിനയിച്ച് തുടങ്ങിയത്. ഭരതരാജകുമാരന്റെ വേഷമാണ് ചിത്രത്തിൽ അർഹ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് അർഹ അഭിനേത്രിയായ വാർത്ത സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് തെലുങ്കിലെ മുൻനിര നിർമ്മാതാവാണ്. മുത്തശ്ശൻ അല്ലു രാമലിംഗയ്യ തെലുങ്കിലെ സൂപ്പർ കൊമേഡിയനായിരുന്നു. മുത്തശ്ശന്റെ പാത പിന്തുടർന്നാണ് അല്ലു അഭിനയരംഗത്തേക്കെത്തിയത്. തെലുങ്ക് സിനിമാ ചരിത്രത്തിൽ സ്വർണലിപികളാൽ എഴുതപ്പെട്ടതാണ് അല്ലുവിന്റെ അല്ലു കൊനിഡേല കുടുംബത്തിന്റെ ചരിത്രം. അല്ലു രാമലിംഗയ്യയുടെ മരുമകനാണ് മെഗാതാരമായ ചിരഞ്ജീവി..ദിൽരാജു നിർമ്മിക്കുന്ന ശാകുന്തളത്തിൽ സാമന്ത അക്കിനേനിയും സൂഫിയും സുജാതയും ഫെയിം ദേവ് മോഹനുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |