SignIn
Kerala Kaumudi Online
Friday, 19 April 2024 5.09 PM IST

ചിറ്റൂരിൽ സമ്പൂർണ വിജയം നേടിയ പതിനൊന്നിൽ എട്ടും സർക്കാർ സ്‌കൂളുകൾ

school

ചിറ്റൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ അഭിമാനനേട്ടം കൈവരിച്ച് ചിറ്റൂർ നിയോജക മണ്ഡലം. 98.49 ശതമാനമാണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 98.4 ശതമാനമായിരുന്നു. 2016ൽ 84 ശതമാനമായിരുന്നതിൽ നിന്ന് 2017ൽ 98 ശതമാനവും കഴിഞ്ഞ വർഷം 98.4 ശതമാനവുമായിരുന്നു വിജയം. മണ്ഡലത്തിൽ ആകെയുള്ള 20 ഹൈസ്‌കൂളുകളിലെ 11 സ്‌കൂളുകളും സമ്പൂർണ വിജയമാണ് കൈവരിച്ചത്.

പതിനൊന്നിൽ എട്ടും സർക്കാർ സ്‌കൂളുകളാണെന്നതാണ് മറ്റൊരു പ്രത്യേകത. മണ്ഡലത്തിൽ 2651 കുട്ടികൾ പരീക്ഷയെഴുതിയതിൽ 2611 വിദ്യാർത്ഥികളും വിജയിച്ചു. ജില്ലയിലെ പിന്നാക്കം നിൽക്കുന്ന ചിറ്റൂരിനെ സംബന്ധിച്ച് ചരിത്ര നേട്ടമാണിത്. 2016ൽ മണ്ഡലത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി നടപ്പിലാക്കിയ വിദ്യാകിരണം പദ്ധതി 84ൽ നിന്നും പടിപടിയായി 98.49 ശതമാനം വിജയത്തിലെത്തിക്കാൻ ഏറെ സഹായകമായി.

അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ കൂട്ടായ പരിശ്രമം കൊണ്ടാണ് കൊവിഡ് പ്രതിസന്ധികൾക്കിടയിലും വിജയശതമാനം ഉയർത്താൻ കഴിഞ്ഞത്. കൂടാതെ അദ്ധ്യാപകർ പ്രത്യേകം മൊഡ്യൂളുകൾ തയ്യാറാക്കി ഓൺലൈനായി കുട്ടികളെ പഠിപ്പിച്ചതും ഇത്തവണ മികച്ച നേട്ടം കൈവരിക്കാൻ സഹായിച്ചു.

-നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകൾ
.ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ചിറ്റൂർ

.ഗവ. എച്ച്.എസ്.എസ് ചിറ്റൂർ

.വിജയമാത കോൺവെന്റ്

.ഭഗവതി എച്ച്.എസ് വണ്ണാമട

.പഞ്ചായത്ത് എച്ച്.എസ് പെരുമാട്ടി

.സെന്റ് മാർട്ടിൻ ഇ.എം.എച്ച്.എസ് അത്തിക്കോട്

.പി.ജി.പി.എച്ച്.എസ് പൊൽപ്പുള്ളി

.ഗവ. എച്ച്.എസ് മീനാക്ഷിപുരം

.പി.എസ്.എച്ച്.എസ് ചിറ്റൂർ

.ഗവ. എച്ച്.എസ് നന്ദിയോട്

.ടെക് നിക്കൽ എച്ച്.എസ് ചിറ്റൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.