SignIn
Kerala Kaumudi Online
Thursday, 25 April 2024 7.09 AM IST

ബീച്ച്, കുറ്റ്യാടി ആശുപത്രികൾക്ക് റെഡ് ക്രോസ് വക വെന്റിലേറ്റർ

venti

കോഴിക്കോട്: സിങ്കപ്പൂർ റെഡ് ക്രസന്റിൽ നിന്നു ഇന്റർനാഷണൽ ഫെഡറേഷൻ

ഒഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് വഴി റെഡ് ക്രോസ് ജില്ലാ ഘടകത്തിന് ലഭിച്ച രണ്ട്

എമർജൻസി വെന്റിലേറ്റർ ബീച്ച് ആശുപ്രതിയ്ക്കും കുറ്റ്യാടി താലൂക്ക് ആശുപത്രിയ്ക്കുമായി നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 17 ഓക്സിജൻ കോൺസൻട്രേറ്ററുകൾ ലഭിച്ചത്

4 താലൂക്ക് കമ്മിറ്റികൾക്ക് കൈമാറും.

തിങ്കളാഴ്ച വൈകിട്ട് 4.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഒരുക്കുന്ന ചടങ്ങിൽ വെന്റിലേറ്റർ സമർപ്പണം ടൂറിസം - പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. ജില്ലാ കളക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി ഓക്സിജൻ കോൺസൻട്രേറ്റുകൾ വിതരണം ചെയ്യും.

വാർത്താസമ്മേളനത്തിൽ റെഡ് ക്രോസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ, വൈസ്

ചെയർമാൻ ഷാൻ കട്ടിപ്പാറ, സെക്രട്ടറി ദീപു മൊടക്കല്ലൂർ, ട്രഷറർ രഞ്ജീവ് കുറുപ്പ്, ഡി.ഡി.

ആർ.ടി കൺവീനർ ആർ.സി.ബിജിത്ത് എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.