കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) ഐ.സി.എ.ആർ സാമ്പത്തിക സഹായത്തോടെ നടക്കുന്ന ഗവേഷണ പദ്ധതിയിലേക്ക് ജൂനിയർ റിസർച്ച് ഫെലോയുടെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇൻഫമേഷൻ ടെക്നോളജി എന്നിവയിലേതിലെങ്കിലും എം .എസ്സി അല്ലെങ്കിൽ എം.ടെക്, എം.സി.എ എന്നിവയേതെങ്കിലുമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്കാൻ ചെയ്ത സർട്ടിഫിക്കറ്റകളുടെ കോപ്പിയും jrf.fradcmfri@gmail.com ഇമെയിലിൽ ആഗസ്റ്റ് ഒന്നിന് മുമ്പായി അയക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.cmfri.org.in സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |