ന്യൂഡൽഹി: കർണാടകയിൽ തന്റെ നേതൃത്വത്തിൽ തന്നെ ബി.ജെ.പി സർക്കാർ തുടർന്നു ഭരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം മന്ത്രി സി.പി. യോഗേശ്വർ, വിജയപുര എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൾ, ലെജിസ്ളേറ്റീവ് കൗൺസിൽ അംഗം എ.എച്ച്. വിശ്വനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ വിമത നീക്കങ്ങളെ തുടർന്നാണ് യെദിയൂരപ്പയെ ഡൽഹിക്ക് വിളിപ്പിച്ചത്. വിമതരുടെ ആവശ്യം അംഗീകരിച്ച് യെദിയൂരപ്പയെ മാറ്റാൻ ഉദേശ്യമില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |