ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ ചവർപ്പാടം പ്രധാനമന്ത്രി സഡക് റോഡിൽ മാലിന്യ നിക്ഷേപവും സാമൂഹ്യ വിരുദ്ധശല്യവും രൂക്ഷമായി. ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച സൗന്ദര്യവത്കരണവും നശിപ്പിച്ചു. രണ്ട് വർഷം മുമ്പ് ചവർപാടത്ത് കൃഷി ചെയ്തപ്പോൾ വൈകുന്നേരങ്ങളിൽ നാട്ടുകാർക്ക് വിശ്രമത്തിനായിട്ടാണ് സിമന്റ് ബഞ്ചുകൾ നിർമ്മിച്ചിരുന്നത്. ഇവയിൽ പലതും ഒടിഞ്ഞ നിലയിലാണ്.
ലോക് ഡൗൺ സമയങ്ങളിൽ ജനസഞ്ചാരം കുറഞ്ഞതോടെ ഇവിടം രാത്രി ലഹരിക്കാരുടെ കേന്ദ്രമായെന്നാണ് പരാതി. ചവർപ്പാടത്തിന്റെയും കട്ടേപ്പടത്തിന്റെയും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ലഹരി മാഫിയ പിടിമുറുക്കി കൊണ്ടിരിക്കുന്നതിനെതിരെ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് പൊതുപ്രവർത്തകനായ രാജേഷ് കുന്നത്തേരി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |